പെരുമ്പാവൂർ: പ്രഭാത സവാരിക്കിറങ്ങിയ വീട്ടമ്മ കാറിടിച്ചു മരിച്ചു. ഓടക്കാലി നൂലേലി ഇടത്തോട്ടിൽ വീട്ടിൽ സി.എൻ. ലതികയാണ് (63) മരിച്ചത്. ഇന്നലെ രാവിലെ ആറിന് നൂലേലി റോഡിൽ നീലാണ്ടപ്പാടിയിലായിരുന്നു അപകടം.
രാവിലെ നടക്കാനിറങ്ങിയ ലതികയെ പിന്നിലൂടെ വരികയായിരുന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാർ അമിതവേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംസ്കാരം നടത്തി. മക്കൾ: മൃദുല ( നെല്ലിക്കുഴി പഞ്ചായത്തംഗം), ഹരികൃഷ്ണൻ. മരുമക്കൾ: ജനാർദനൻ, ആതിര.